നാലു കവിതകള്‍

 ഇഴച്ചില്‍
തടുത്തു കൂട്ടിയ കരിയിലക്കൂന
പുകച്ചപ്പോഴുളളിലനക്കങ്ങള്‍
പെരുവിരല്‍ വണ്ണമിഴഞ്ഞടുത്തെത്തി
ഫണമുയര്‍ത്താതെ
വഴുവഴുപ്പുടല്‍പ്പുഴയൊഴുക്കിളവെയില്‍ത്തിളക്കങ്ങളറിഞ്ഞെന്‍
കാല്‍ തണുത്തുണര്‍ന്നു ഞെട്ടലില്‍.

പ്രണയത്തി അഥവാ ലവള്‍

തീ ആയിരുന്നു അവള്‍ക്ക്‌
അതിനാല്‍ ഞാന്‍ പ്രണയത്തി എന്നു വിളിച്ചു
കത്തിക്കത്തി മടുത്തപ്പോഴോ എന്തോ
പ്രണയത്തി(ലവള്‍) കത്തിയാഴ്ത്തി

തെറി

ചവറ്റുകൂനയിലാണാദ്യം കണ്ടത്‌
വലിച്ചെറിഞ്ഞ നിരോധിനും ചീഞ്ഞ തക്കാളിയ്ക്കുമിടയില്‍
ആരോരുമില്ലാത്ത ഒരൊച്ച
വായ്നാറ്റമുളള ഒരു വാക്ക്‌
തുപ്പിയതമ്പാക്കിനൊപ്പം തെറിച്ചത്‌
യൂണിഫോമണിഞ്ഞ്‌ കുടചൂടി
സ്കൂള്‍ബാഗുമേറ്റി കലപിലകൂട്ടി
രാവിലെ ഒരു നിഘണ്ടുവിന്റെയും പടി ചവിട്ടാത്തത്‌

കീഴില്‍

ക്രമത്തില്‍
വേഗത്തില്‍
കാല്‍ക്കീഴില്‍
മണല്‍
ചവിട്ടിത്തളളിപ്പായും ഒരാള്‍

വെയില്‍ക്കീഴില്‍
---------------------------------
ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌

Comments

Pramod.KM said…
നന്നായിട്ടുണ്ട്. പ്രത്യേകിച്ചും തെറി:)
Unknown said…
WELL DONE UNNI.. NOW A DAYS THE MOST VALUABLE FORM OF ART - POEM, MOVING IN MANY DIRECTIONS. YOUR POEMS LEADING TO THE CLASSICAL AGE. KEEP YOUR FINGERS ON THE PAPER AND MAKE THE HEART TO SPEAK.
Anonymous said…
പ്രണയത്തി(ലവള്‍) കത്തിയാഴ്ത്തി
നന്നായിട്ടുണ്ട്
നൈസ് ലോജിക്
thak u pramod,shine machu,and sarath...

Popular posts from this blog

ഛായ

വഴി