അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Friday, January 6, 2012

ബൈക്കപകടത്തിന്റെ 4 സാധ്യതകള്‍

1. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ സശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി അവന്‍ ചെയ്യുന്നു

2. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ അശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി രണ്ടാമതൊരുവന്‍/ള്‍ ചെയ്യുന്നു

3. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ സശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി മൂന്നാമതൊരുവന്‍ ചെയ്യുന്നു

4. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ അശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി ദൈവം തിരുകുന്നു.

ദൈവം തിരികെത്തരുന്നു.

Followers

ഞാൻ...

My photo
ആലപ്പുഴ, കേരളം, India
ആലപ്പുഴയിൽ ജനിച്ചു.അധ്യാപകന്‍. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബൈൽ-9633346400 email : unnisreedalam1@gmail.com