ഖനി
കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ: എന്തെന്നാല്‍ ഭയക്കുന്നതെന്തോ അതു തന്നെ അവന് തിരയുന്നു. തുരന്നു തുരന്ന് ഒരു തുറന്ന ലോകത്തേയ്ക്ക് ഒരു ദിവസം മഴു വഴുതുന്നു. പിന്നിരുട്ടിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി. സൂര്യന് അച്ഛന്റെ മുഖമെന്ന് അവനാദ്യമായി തിരിച്ചറിയുന്നു. നല്ല സ്നേഹമുള്ള വെയില് അമ്മയ്ക്ക് ഒരു കുടന്ന വെള്ളം ഭാര്യയ്ക്ക് പേരറിയാത്ത ഒരു പൂവ് മകള്‍ക്ക് അപ്പൂപ്പന് താടി ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്ക്കുന്ന ഒരാല് മരത്തിനു കീഴെ പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്. കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന് പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും: "ഇനി നീ"
Comments
കുട്ടികളെല്ലാവരും ഡസ്കിനഭിമുഖമായി ബെഞ്ചിലിരിക്കുകയാണ് പതിവ്. എന്നാല് ഒരു പെണ്കുട്ടി മാത്രം നേരെ എതിര് ദിശയിലേക്ക് റോഡിലേക്ക് നോക്കി അല്പ സമയം നില്ക്കുകയും പിന്നീട് ഇരിക്കുകയും ചെയ്യുന്നു. ഒരാഴ്ച ഞാന് ആ കുട്ടിയെ നിരീക്ഷിച്ചതില് ഒരു ബസിനെ നോക്കിയാണ് ആ കുട്ടി നില്ക്കുന്നത് എന്ന് മനസിലായി. പിന്നീട് ഒരാഴ്ച കൂടി നിരീക്ഷണം നടത്തിയതില് ആ കുട്ടി ഒരു ബസിലെ കണ്ടക്ടറെ നോക്കിയാണ് നില്ക്കുന്നത് എന്ന് മനസിലായി. ആ കുട്ടി അയാളുമായി പ്രണയത്തിലായെന്നും എനിക്ക് മനസിലായി. “മാവ് പൂത്തിട്ടുകാണാന് വളരെ മനോഹരമായിരിക്കും, പക്ഷെ ഒരു മഴക്കാറ് വന്നാല് കരിഞ്ഞുപോകുമെന്ന് ഞാന് ആ കുട്ടിയെ ഉപദേശിച്ചിരുന്നു”. എന്നാല് പതിമൂന്ന് കൊല്ലങ്ങള്ക്ക് ശേഷം ഒരു ഗള്ഫ് കാരന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ ആ കുട്ടിയെ ഞാന് അവിചാരിതമായി കണ്ടുമുട്ടി. സുഖവിവരങ്ങള് ചോദിച്ചറിഞ്ഞശേഷം എന്നോടൊരു ചോദ്യം “നിങ്ങള് വീടെടുത്തോ ഞങ്ങള് വീടെടുത്തു”; ഞാന് തിരിച്ചൊരു ചോദ്യം ചോദിച്ചു “നീ മറ്റവനെ വിട്ടോ” എന്റെ ചോദ്യം കേട്ടപ്പോള് തന്നെ ആ കുട്ടി അതുവഴി വന്ന ഒരു ബസിന് കൈ നീട്ടി യാത്ര തിരിച്ചു.
http://www.typewritingacademy.blogspot.com
email: shaji_ac2006@yahoo.co.in
Asamsakal