നോട്ടങ്ങള്‍

മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍
മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍
പുറത്ത് തൂങ്ങിയാടുന്ന കറുത്തുവളഞ്ഞ കുഴലുകളില്‍ നിന്ന്
തെറിക്കുന്ന ഉളുമ്പുമഴയല്ല മതത്തെ ഓര്‍മ്മിപ്പിച്ചത്.
അകത്തെ ആശയങ്ങളുടെ മോര്‍ച്ചറിയാണ്.
വിശപ്പ്
വിശന്നിട്ട് വയ്യ , തിന്നാനെന്തുണ്ട് - ഞാൻ ചോദിച്ചു.
ക വറുത്തത് ഉണ്ട് - അമ്മ പറഞ്ഞു.
ജനിച്ചപ്പോൾ മുതൽ ഈ ഭാഷ തിന്ന് തുടങ്ങിയതാണ്,
വറുത്തും പുഴുങ്ങിയും പച്ചയ്ക്കുമൊക്കെ;
വിശപ്പടങ്ങുന്നില്ല.
വീട്
പുഴയുടെ ജഡമാണതിന്റെ ത്വക്ക്
കുന്നിന്റെ ജഡമാണതിന്റെ പേശി
കാടിന്റെ ജഡമാണതിന്റെയസ്ഥി

ക്യാന്‍സര്‍

കൊല്ലും ഞാന്‍ എന്നലറിക്കൊണ്ടൊരു
പൂവു വിരിഞ്ഞു തൊണ്ടക്കുഴിയില്‍.
കൊന്ന
വിഷുവെത്തിയെന്നാരോ
പറഞ്ഞു കളിപ്പിച്ചു,
തുറന്നു, വഴിവക്കിലോർമ്മകൾ, കണിക്കൊന്ന.

Comments

Popular posts from this blog

ഖനി