ദാഹിയ്ക്കുന്നു

ഞെട്ടി ഞാനുണരുമ്പോള്‍പുറത്തു ജനാലയ്ക്ക-
ലിരുട്ടില്‍ രണ്ടും കല്‍പ്പിച്ചിരിപ്പാകുന്നു രാത്രി
അഴികള്‍ക്കടിയിലെ കട്ടിളപ്പടിമേലെന്‍
പൂച്ച കണ്ണിറുക്കുന്നു, വല്ലാതെ തിളങ്ങുന്നു
ഹാങ്ങറിലൊടുങ്ങിയമുഷിഞ്ഞ ടീഷര്‍ട്ടിന്റെ
സ്ളീവുകള്‍ ജീവന്‍ വച്ചിട്ടിടയ്ക്കു പിടയ്ക്കുന്നു

കഴുത്തില്‍ കുരുക്കിട്ട കിണറ്റുതൊട്ടിയൊന്നുറക്കെയലച്ചു താഴേക്ക്‌
മുങ്ങി ഞരങ്ങി ഞെളിപിരികൊണ്ട്‌ കപ്പി കരഞ്ഞാടി മേലേയ്ക്ക്‌

വെളളം...വെളളം...

പതുക്കെയെഴുന്നേറ്റ്‌ പളളയ്ക്കുകുത്തിജ്ജനല്‍-
പ്പടവില്‍ നിന്നും എന്റെ പൂച്ചയെപ്പുറത്താക്കി-
പ്പാളികള്‍ ചാരിക്കൊളുത്തിടുന്നു, സ്വസ്ഥം സുഖം,
ഫാന്‍ മാത്രം ഞരങ്ങുന്നു, ഞാന്‍ ചുമ്മാ കിടക്കുന്നു.
-------------------------------------------
ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌






Comments

Mahi said…
വരികള്‍ക്കിടയിലെ നിശ്ബ്ദതയില്‍ മരണത്തിനു വേണ്ടിയുള്ള വല്ലത്തൊരു ദാഹം
thanx mahi...people rarely seem to like this poem

Popular posts from this blog

ഛായ

വഴി