വഴി

വഴി സേലം-കന്യാകുമാരി ദേശീയപാതയോരത്ത് വേണോ വേണോ എന്ന് ഇടം വലം കണ്ണെറിഞ്ഞ് എന്തൊരു സ്ഫീഡെന്ന് ഉമിനീര് പതപ്പിച്ച് മറുകര പറ്റാന്‍ മടിച്ച് ഒരേ നില്‍പ്പ് നില്‍ക്കും വെളുപ്പിനെ ചന്ത പിരിഞ്ഞുപോന്ന ചെമ്മണ്‍ പാത. മദമിളകിയ മിഥുനം ചങ്ങല കിലുക്കിപ്പാഞ്ഞ് ഒറ്റ രാത്രി കൊണ്ട് തിരുത്തും അച്ഛന്റെ സൈക്കിള്‍ അന്നുവരെ അളന്നെഴുതിയതെല്ലാം. കോടമഞ്ഞിന്റെ ഇരുമുടിയേന്തി വരിതെറ്റാതെ ശരണം വിളിച്ചുനീങ്ങും കറുപ്പുടുത്ത മകരസന്ധ്യകള്‍. ഓരോ മേടത്തിലും ഓരോ മാങ്ങാച്ചുന നിക്കറിനോടും മത്സരിച്ച് ടയറുരുട്ടാന്‍ കൂടും അന്തിയോളം മാനത്തൊരാള്‍. ഒരു കയ്യബദ്ധത്തില്‍ പാതി ചത്ത ആറ് ബി യിലെ വഴിക്കണക്ക് ക്രാഷ് ലാന്‍ഡ് ചെയ്യും കലുങ്കിനരികിലെ തൊട്ടാവാടിപ്പൊന്തയെ ചൂളിപ്പിച്ചുകൊണ്ട് ഒരു കടലാസുവിമാനത്തില്‍. സേലം-കന്യാകുമാരി ദേശീയപാതയിലൂടെ അനങ്ങിയനങ്ങി വരുന്നുണ്ട് ടാറുടുപ്പിയ്ക്കാന്‍ ഒരു റോഡ് റോളര്‍. വേണ്ട വേണ്ട എന്ന് ചിണുങ്ങിക്കരഞ്ഞ് ഏതു വഴിയ്ക്ക് കുതറിയോടും?

Comments

This comment has been removed by the author.
മദമിളകിയ മിഥുനം
ചങ്ങല കുലുക്കിപ്പാഞ്ഞ്
ഒറ്റ രാത്രികൊണ്ട് തിരുത്തും
അച്ഛന്റെ സൈക്കിള്‍
അന്നുവരെ അളന്നെഴുതിയതെല്ലാം

this is fairly good enough.
nothi'n more to say than best wishes.
Mahi said…
പറയാനുള്ളത്‌ അതു തന്നെയെങ്കിലും എന്തൊക്കയൊ ഉണ്ടെന്നും ഉള്ളിലാരൊ പറയുന്നുണ്ട്‌
This comment has been removed by the author.
thanx jonavan,mahi,kks for commenting........
mahi, i didn't get what u meant...
kks,i'm happy that u liked the poem...be free to comment if it the poem doesn't satisfy u..i'm more eager to recieve -ve comments than +ve ones
This comment has been removed by the author.
"ഓരോ മേടത്തിലും
ഓരോ മാങ്ങാച്ചുന നിക്കറിനോടും
മത്സരിച്ച്‌ ടയറുരുട്ടാന്‍ കൂടും
അന്തിയോളം മാനത്തൊരാള്‍."

നല്ല ബിംബങ്ങള്‍.......ആശംസകള്‍
എതുവഴി ഓടനം എന്ന് പകച്ചുനില്‍ക്കുന്ന വഴി. അതിനെ എഴുതുന്നതിനോടൊപ്പം ഏത് ഓര്‍മ്മയെചേര്‍ത്ത് പറഞ്ഞാലാണ് കേട്ടുതരിക നിങ്ങള്‍ എന്ന അതിന്റെ അങ്കലാപ്പിനെ കൂടി എഴുതിയിട്ടത് മനസ്സിലാവുന്നു. നന്നായിട്ടുണ്ട്.
(ഒന്നുകൂടി ഒതുക്കി എഴുതിയിരുന്നെങ്കില്‍ എന്ന് അത്ര ഉറപ്പില്ലാത്ത ഒരു പരാതിയും ഉണ്ട് :)
thank u manoj menon for noticing & commenting.......
thanx lapuda...i will surely care your observation

Popular posts from this blog

മൊബൈല്‍

പനി