1
കഥ പാടാത്തതെന്തെന്ന്
ചോദിച്ചപ്പോഴിണക്കിളി-
ചെവി കേള്‍ക്കുകയില്ലല്ലോ
ചെവി കേള്‍ക്കാത്തതാര്‍ക്കെന്ന്
വെടിയൊച്ച മുഴങ്ങുന്നു
കുട്ടികളുടെ നിലവിളി
"അച്ഛനെന്തു പറഞ്ഞാലും
കാട്ടിലേക്കില്ല യാത്രകള്‍
കിഴവന്റോരോ പഴങ്കഥ"
"കടല്‍ത്തീരത്തു ചെന്നിട്ട്
കിഷ്കിന്ധയ്ക്കു മടങ്ങുക
കണ്ടില്ലെന്നങ്ങു പറയണം"
മണ്ണുണര്‍ന്നു മെനഞ്ഞിവള്‍
കണ്ണിലാ മണ്ണു പോയി പോല്‍
മണ്ണിന്‍ കണ്ണു നനയുന്നു
2
ഫ്രെയിമില്‍ ഒത്തു കിട്ടുവാന്‍
അടുത്തു ചേര്‍ന്നിരിക്കുക-
കാട്ടാളരുടെ ക്യാമറ
വിശക്കുന്നവനു ഭക്ഷണം
കരയുന്നവനു സാന്ത്വനം
മുനിക്കു പറയാമത്
പിണങ്ങാനല്ല പടനിലം
ഇണങ്ങുകയും വേണ്ട
ഒറ്റയ്ക്കൊറ്റയ്ക്ക് പൊരുതുക
ഊമയല്ലല്ലോ കുട്ടികള്‍
ചെകിടും തുളയുമുണ്ടല്ലോ
അവരും പാടിക്കോട്ടെ
3
അച്ഛനെന്തും പറഞ്ഞോട്ടെ
കഥ പാടാത്തതെന്തെന്ന്
ചോദിക്കുകയേ വേണ്ട
മുന കൂര്‍പ്പിച്ച നാരായം
കിളിക്കു മിണ്ടിക്കൂടാ
"ശബ്ദമില്ലാതെ കൊന്നുതാ"
Friday, December 31, 2010
Subscribe to:
Post Comments (Atom)
Blog Archive
ഞാൻ...
- ഉണ്ണി ശ്രീദളം
- ആലപ്പുഴ, കേരളം, India
- 1980 നവമ്പർ 21 ന് ആലപ്പുഴയിൽ ജനിച്ചു. അച്ഛൻ കവിയും ബാലസാഹിത്യകാരനുമായ വയലാർ ഗോപാലകൃഷ്ണൻ. അമ്മ കെ. ഹേമലത. ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂൾ, എസ്. ഡി. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ ആലപ്പുഴ ജി . ജി . എച് . എസ് . എസ്സില്‍ ഇംഗ്ലീഷ് അധ്യാപകന്‍ . പതിനഞ്ചു വയസ്സുമുതൽ മലയാളത്തിൽ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു.ഭാര്യ വീണ. സഹോദരൻമാര്‍ ശങ്കർ കൃഷ്ണൻ,ഗണേഷ് കൃഷ്ണൻ. 2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ് ലഭിച്ചു. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്-0477 2254977 മൊബെയിൽ-9633346400 email : unnisreedalam1@gmail.com

0 comments:
Post a Comment