ഒടുവിലെന്താണു പറയേണ്ടതെന്നോര്‍ത്തു മനസ്സു വല്ലാതെ വീര്‍പ്പുമുട്ടുമ്പോഴെന്‍ മിഴികളൂറി നിന് രൂപം ജലാര്‍ദ്രമൊരു കണികയില്‍ നിന്നു താഴേയ്ക്കടര്‍ന്നു പോയ്! പൊരുളഴിയ്ക്കുവാനാവാത്ത ചോദ്യങ്ങ- ളിളകി മറിയുന്ന കടലിന്റെ മനസ്സുമായ് ചൊരിമണല്‍ വാരി നമ്മള് മെനഞ്ഞ പാഴ്- ക്കനവുകള്‍ ഇനി തിരയെടുക്കെണ്ടവ അകലെയൊരുപക്ഷേ അസ്തമയമില്ലാത്ത പല നിറപ്പൂക്കള്‍ പുളകങ്ങള്‍ പേറുന്ന ചലനമില്ലാത്തതായൊന്നുമില്ലാത്ത തിര കയര്‍ക്കാത്ത തീരം തെളിഞ്ഞേക്കാം ഇനിയതല്ലെങ്കിലെല്ലാം നശിക്കട്ടെ, ഇരുളുമൂടട്ടെ,യെത്രയായാലുമ- ത്തമ:സമുദ്രത്തിലെന്റെയൊപ്പം നിന്റെ മൊഴികളുണ്ടെങ്കിലത്രമാത്രം മതി! "ഒരു തമാശപോലെല്ലാം മറക്കുക, ചിരി വിരിയ്ക്കുക, കടലുപോല്‍ സകലതും കരളിലേന്തുക, കാലമെന്നൊന്നുണ്ട്" മനസ്സിലാരോ പറഞ്ഞുവോ? തിരകളോ? മഴ പൊടിയ്ക്കുന്നു മേഘങ്ങളായിരം വിരലുകള്‍ നീട്ടി നമ്മില്‍ത്തണുപ്പിന്റെ യലിവുചൊരിയുന്നു സ്മൃതികളിലാദിമ- സ്സുഖ:സുഷുപ്തി, നിതാന്തമാം ശാന്തത. മരണമില്ലിനി, കൂടിവന്നാലൊരു ചെറിയ വേര്‍പാട്, നശ്വരമാണത് മഴ കഴിഞ്ഞു, കുതിര്‍ന്ന ചിറകില്‍ നിന്നു ജല കണങ്ങള്‍. പറക്കാം നമുക്കിനി. ശരിയിതാണെന്റെ പ്രണയിനീ നീ നിന്റെ മിഴികളൊപ്പ...
Comments