ക്ഷമാപണം

എനിയ്ക്കു തരാനുള്ളിലൊന്നു മാത്രമേയുള്ളൂ: ചിലപ്പോഴണപൊട്ടിയൊഴുകാന്‍ വെമ്പല്‍ പൂണ്ട് നിറഞ്ഞു തുളുമ്പുന്ന മനസ്സ്-ആകാശങ്ങ- ളകന്ന് പുറത്തേയ്ക്ക് വഴിയുമനന്തത എനിയ്ക്കു കാണാന്‍ മുന്‍പിലിതു മാത്രമേയുള്ളൂ: പൊലിയും തോറും വീണ്ടുമുണര്‍ന്നു സ്വയം മറ- ന്നുയരങ്ങളില്‍ത്തന്നെ ജ്വലിയ്ക്കുമപാരത ഒരിയ്ക്കല്‍,നീയോര്‍ക്കുന്നോ,വെറുപ്പിന്‍ പരകോടി പുകഞ്ഞ് പൊടുന്നനെ പ്രണയം പുറപ്പെട്ടു നദികള്‍,താഴ്‌വാരങ്ങള്‍,നാടുകള്‍,പുരാതന നഗര കവാടങ്ങള്‍ സര്‍വതും വിഴുങ്ങി ഞാന്‍ കുതികൊള്ളുമ്പോള്‍ നിന്റെ ലവണജലാശയം സമുദ്ര സ്നേഹത്താലെന്നമ്ളത ശമിപ്പിച്ചു. പ്രണയം പരസ്പരം പിണഞ്ഞും പിണങ്ങിയും പുതിയ പച്ചത്തുരുത്തുരുവം കൊള്ളും മുമ്പേ വസന്തമൊരുകൊച്ചു പൂങ്കുല സൂക്ഷിയ്ക്കുവാ- നനന്ത കാലത്തേയ്ക്ക് നമ്മളെയേല്‍പ്പിച്ചതും... ഇറുത്ത തുമ്പപ്പൂവിന്നിതളിന്‍ തുമ്പില്‍പ്പോലും പ്രപഞ്ചമൊതുക്കുവാന്‍ നമുക്ക് സാധിച്ചതും... പൊറുക്കാന്‍ സാധിയ്ക്കാത്ത പലതും ചെയ്തിട്ടുണ്ട്: പറയാന്‍ പാടില്ലാത്ത പലതും... പിന്നെത്തെറ്റു- പറഞ്ഞും എന്നെത്തന്നെ പഴിച്ചും... ക്ഷമിയ്ക്കുക! ഒരിയ്ക്കല്‍ തമ്മില്‍ക്കണ്ടാല്‍ (അറിയാം കാണില്ലെന്ന്...