മൊബൈല്‍

എഴുതിയൊതുക്കുവാ- നാവാത്തതില്ലേ? ചില കറുത്ത വടിവൊത്ത നെടുവീര്‍പ്പുകള്‍ക്കകം, അതു പോലൊന്നുണ്ടായി : ഞങ്ങളിന്നൊന്നും തമ്മില്‍ മിണ്ടാതെ പരസ്പരം ദൂരത്തെ സമയം കൊ- ണ്ടളന്നു കിടക്കുമ്പോള്‍ ഫോണിണ്റ്റെ തുമ്പില്‍ നിന്നും ശബ്ദത്തിന്നൊരു തുള്ളി സ്ഖലിച്ചു പ്രപഞ്ചത്തെ പ്രാപിച്ചു മിടിയ്ക്കുന്നു.