മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍ മീന്‍ലോറിയുടെ പിന്നാലെ ബൈക്കോടിക്കുമ്പോള്‍ പുറത്ത് തൂങ്ങിയാടുന്ന കറുത്തുവളഞ്ഞ കുഴലുകളില്‍ നിന്ന് തെറിക്കുന്ന ഉളുമ്പുമഴയല്ല മതത്തെ ഓര്‍മ്മിപ്പിച്ചത്. അകത്തെ ആശയങ്ങളുടെ മോര്‍ച്ചറിയാണ്. വിശപ്പ് വിശന്നിട്ട് വയ്യ , തിന്നാനെന്തുണ്ട് - ഞാൻ ചോദിച്ചു. ക വറുത്തത് ഉണ്ട് - അമ്മ പറഞ്ഞു. ജനിച്ചപ്പോൾ മുതൽ ഈ ഭാഷ തിന്ന് തുടങ്ങിയതാണ്, വറുത്തും പുഴുങ്ങിയും പച്ചയ്ക്കുമൊക്കെ; വിശപ്പടങ്ങുന്നില്ല. വീട് പുഴയുടെ ജഡമാണതിന്റെ ത്വക്ക് കുന്നിന്റെ ജഡമാണതിന്റെ പേശി കാടിന്റെ ജഡമാണതിന്റെയസ്ഥി ക്യാന്‍സര്‍ കൊല്ലും ഞാന്‍ എന്നലറിക്കൊണ്ടൊരു പൂവു വിരിഞ്ഞു തൊണ്ടക്കുഴിയില്‍. കൊന്ന വിഷുവെത്തിയെന്നാരോ പറഞ്ഞു കളിപ്പിച്ചു, തുറന്നു, വഴിവക്കിലോർമ്മകൾ, കണിക്കൊന്ന.
7,വ്യാഴം സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എന്റെ വീട്ടുമുറ്റത്തുകൂടിയാണ്. ഉരുണ്ട ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ ഒരു തവള ശബ്ദഘോഷങ്ങളോടെ പോകുന്നു. ഉറക്കമുണര്‍ന്ന ആലസ്യത്തില്‍ വിരിപ്പിനുള്ളിലേയ്ക്ക് കിടക്ക വീണ്ടും ചുരുങ്ങുന്നു. War and Peace ഇരുനൂറ്റി മുപ്പത്തിരണ്ടാം പേജില്‍ കമഴ്ന്ന് കിടക്കുന്നു. ഇത് ജൂണാണ്. അവള് വരുമെന്ന് പറഞ്ഞതെന്നാണ്? എന്റെ വീട്ടുമുറ്റത്തുകൂടി വെള്ളം ഒഴുകുകയാണ്, സ്വര്‍ഗത്തിലേയ്ക്ക്. 9, ശനി മഴ പെയ്യുകയാണ്. ഇന്നലെ കണ്ട സ്വപ്നമെന്താണ്? തിമിംഗലങ്ങള്‍ ജലം പോലെ സുതാര്യമായ സ്വപ്നങ്ങള്‍ കാണുന്നു. കുതിരകള്‍ മേടുകള്‍ പോലെ വിശാലമായ സ്വപ്നങ്ങളും. ചിലന്തികള്‍ക്ക് എന്തുതരം സ്വപ്നങ്ങളാണ്? അവ ഉറങ്ങാറില്ലായിരിക്കും. കണ്ണടയ്ക്കു മുകളിലൂടെ ഒരു കാക്കയെപ്പോലെ നോക്കിക്കൊണ്ട് പ്രവീണ്‍ ഇന്നലെ ഒരു തമാശ പറഞ്ഞു. ചെറുകാറ്റത്ത് ചെറിയ ഇലകള്‍ അനങ്ങുന്നു. ബ്രെഡിന്റെ തരികളുമായി പോകുന്നു എന്റെ വീട്ടിലെ ഉറുമ്പുകള്‍. What is Literature? ക്സിറോക്സ് മെഷീനില്‍ പിറന്ന ടെറി ഈഗിള്‍ടണ്‍ മേശപ്പുറത്ത് മലര്‍ന്നുകിടക്കുന്നു. ജയിംസി ന്റെ മൃദംഗം ഈയിടെയായി ...
കവിയുടെ മരണചിന്ത സമ്പൂര്‍ണ്ണമത്രേ: എന്തെന്നാല്‍ ഭയക്കുന്നതെന്തോ അതു തന്നെ അവന് തിരയുന്നു. തുരന്നു തുരന്ന് ഒരു തുറന്ന ലോകത്തേയ്ക്ക് ഒരു ദിവസം മഴു വഴുതുന്നു. പിന്നിരുട്ടിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം പോലും വേണ്ട ഇനി. സൂര്യന് അച്ഛന്റെ മുഖമെന്ന് അവനാദ്യമായി തിരിച്ചറിയുന്നു. നല്ല സ്നേഹമുള്ള വെയില് അമ്മയ്ക്ക് ഒരു കുടന്ന വെള്ളം ഭാര്യയ്ക്ക് പേരറിയാത്ത ഒരു പൂവ് മകള്‍ക്ക് അപ്പൂപ്പന് താടി ആരോടെന്നില്ലാതെ തര്‍ക്കിച്ചു നില്ക്കുന്ന ഒരാല് മരത്തിനു കീഴെ പൊഴിഞ്ഞ ഓര്‍മ്മകള്‍ പെറുക്കും അവന്. കുഞ്ഞുന്നാളില്‍ മുങ്ങാങ്കുഴിയിട്ട കൂട്ടുകാരന് പുഴയില്‍ നിന്നു തലയുയര്‍ത്തി കിതയ്ക്കും: "ഇനി നീ"
Comments