അവാര്‍ഡുകള്‍

2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു.

Friday, January 6, 2012

ബൈക്കപകടത്തിന്റെ 4 സാധ്യതകള്‍

1. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ സശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി അവന്‍ ചെയ്യുന്നു

2. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ അശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി രണ്ടാമതൊരുവന്‍/ള്‍ ചെയ്യുന്നു

3. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ സശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി മൂന്നാമതൊരുവന്‍ ചെയ്യുന്നു

4. ഒരുവന്‍ ബൈക്കോടിക്കുന്നു
ആക്സിലേറ്ററില്‍ അശ്രദ്ധം കൈകള്‍ തിരുകുന്നു
ഒരുവന്‍ അശ്രദ്ധം ബൈക്കോടിക്കുമ്പോള്‍ ആക്സിലേറ്ററില്‍ സശ്രദ്ധം കൈകള്‍ തിരുകുന്ന പ്രവൃത്തി ദൈവം തിരുകുന്നു.

ദൈവം തിരികെത്തരുന്നു.

Top 10 Members

Followers

ഞാൻ...

My Photo
ആലപ്പുഴ, കേരളം, India
1980 നവമ്പർ 21 ന്‌ ആലപ്പുഴയിൽ ജനിച്ചു. അച്ഛൻ കവിയും ബാലസാഹിത്യകാരനുമായ വയലാർ ഗോപാലകൃഷ്ണൻ. അമ്മ കെ. ഹേമലത. ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂൾ, എസ്‌. ഡി. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഇപ്പോൾ ആലപ്പുഴ ജി . ജി . എച് . എസ് . എസ്സില്‍ ഇംഗ്ലീഷ് അധ്യാപകന്‍ . പതിനഞ്ചു വയസ്സുമുതൽ മലയാളത്തിൽ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു.ഭാര്യ വീണ. സഹോദരൻമാര്‍ ശങ്കർ കൃഷ്ണൻ,ഗണേഷ്‌ കൃഷ്ണൻ. 2009 ലെ മികച്ച യുവകവിക്കുള്ള വി. ടി. കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ്‌ ലഭിച്ചു. വിലാസം: ഉണ്ണി ശ്രീദളം ശ്രീദളം പഴവീട്‌. പി. ഒ. ആലപ്പുഴ-688009 ഫോൺ: വീട്‌-0477 2254977 മൊബെയിൽ-9633346400 email : unnisreedalam1@gmail.com